നീറ്റ് പരീക്ഷ ഞായറാഴ്ച: പരീക്ഷാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അഖിലേന്ത്യ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് ഞായറാഴ്ച നടക്കും. നീറ്റ് എഴുതാനിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവശ്യം വേണ്ട മുന്നൊരുക്കങ്ങളും പരീക്ഷാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. ടി.പി സേതുമാധവന്‍ പങ്കുവയ്ക്കുന്നു. 10 മിനിട്ട് നീണ്ട് നില്‍ക്കുന്ന പരീക്ഷയില്‍ 180 ചോദ്യങ്ങളുണ്ടാകും. 90 ചോദ്യങ്ങള്‍ ബയോളജിയില്‍ നിന്നും 45 ചോദ്യങ്ങള്‍ വീതം ഫിസിക്സില്‍ നിന്നും കെമിസ്ട്രിയില്‍ നിന്നുമാണ്. ആകെ 720 മാര്‍ക്കാണ് ഉള്ളത്. നെഗറ്റീവ് മാര്‍ക്ക് ഉണ്ട്. പേപ്പറും പെന്‍സിലും പേനയും പരീക്ഷ കേന്ദ്രത്തില്‍ നിന്ന് തന്നെ നല്‍കും. ഹാള്‍ ടിക്കറ്റിനൊപ്പം രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കരുതണം. ഒമ്പതരയ്ക്ക് പരീക്ഷ തുടങ്ങും. ഒരുമണിക്കൂര്‍ മുമ്പ് പരീക്ഷ ഹാളില്‍ എത്താന്‍ ശ്രദ്ധിക്കണം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.