ത്താം തല പ്രാഥമിക പരീക്ഷയുടെ ഒന്നാം ഘട്ടം ശനിയാഴ്ച അവസാനിച്ചപ്പോൾ ചോദ്യങ്ങൾ മികച്ച നിലവാരം പുലർത്തിയെന്ന് ഉദ്യോഗാർഥികൾ. കട്ടിയേറിയ ചോദ്യങ്ങൾക്കൊപ്പം എല്ലാത്തരം ഉദ്യോഗാർഥികൾക്കും ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യങ്ങളും ഉണ്ടായിരുന്നെന്നാണ് പൊതുവിലയിരുത്തൽ.

ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷാവിഷയങ്ങൾ ഒഴിച്ച് ഫിസിക്കൽ സയൻസ്, ജനറൽ സയൻസ്, മാത്‌സ്‌, കറന്റ് അഫയേഴ്സ് തുടങ്ങി മറ്റെല്ലാ വിഭാഗത്തിൽനിന്നുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയായിരുന്നു പരീക്ഷ. 14 ജില്ലകളിലെ 1833 പരീക്ഷാകേന്ദ്രങ്ങളിലായി നടത്തിയ ആദ്യഘട്ട പരീക്ഷയെഴുതിയത് നാല് ലക്ഷത്തോളം ഉദ്യോഗാർഥികളാണ്.

150-ലേറെ തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷ നാലു ഘട്ടമായാണ് നടത്തുന്നത്. ഈ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി മാത്രമാകും അതാത് തസ്തികയ്ക്കായുള്ള മെയിൻ പരീക്ഷ പി.എസ്.സി. നടത്തുക.

Content Highlights: Kerala PSC 10th level preliminary exam, question paper review