സംസ്ഥാനത്തെ അധ്യാപകനിയമന യോഗ്യതയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (കെ-ടെറ്റ്) കാലാവധി ആജീവനാന്തമാക്കുന്നു. നേരത്തേ ഏഴുവർഷമായിരുന്ന കാലാവധി മാറ്റുന്നതോടെ അധ്യാപകർക്കും പുതുതായി ജോലിയിൽ കയറാൻ ശ്രമിക്കുന്നവർക്കുമെല്ലാം ആശ്വാസമാകും. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ ഒക്ടോബർ 13-ന് ഇറക്കിയ ഉത്തരവിലാണ് നിർദേശം.