കോളേജ് അധ്യാപകരുടെ ഒരു മണിക്കൂര്‍ പിജി അധ്യാപനം ഒന്നരമണിക്കൂറായി പരിഗണിക്കുന്ന വ്യവസ്ഥ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. മാത്രമല്ല പുതിയ തസ്തിക സൃഷ്ടിക്കാന്‍ ആഴ്ച്ചയില്‍ ഒന്‍പത് മണിക്കൂര്‍ എന്നത് പതിനാറ് മണിക്കൂറായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 2018 മെയ്യ് മാസം പുറപ്പെടുവിച്ച ഉത്തരവാണ് ഈ ഏപ്രില്‍ ഒന്നിലെ മറ്റൊരു ഉത്തരവിലൂടെ എടുത്ത് കളഞ്ഞത്.
എന്നാല്‍ സര്‍ക്കാര്‍ ഉചിതമായ രീതിയില്‍ ഇതില്‍ ഇടപെടല്‍ നടത്തുമെന്നാണ് മന്ത്രി കെ.ടി ജലീല്‍ പറയുന്നത്