മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ ഉറൂബിന്റെ സ്മരണകള്‍ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പുകള്‍ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ വി.ആര്‍ സുധീഷ്. കോഴിക്കോട് ഉറൂബ് സാംസ്‌കാരികവേദിയുടെ അധ്യക്ഷന്‍ കൂടിയായ വി.ആര്‍ സുധീഷ്, എന്തുകൊണ്ട് ഉറൂബ് ദിനം വിസ്മരിക്കപ്പെടുന്നു എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ;