'ചെമ്പ്രമല ചൂണ്ടിക്കാണിച്ച് ഞാന്‍ രാജമൗലിയോട് പറഞ്ഞു: അതാണ് ഗൗരിപര്‍വതം'

ചുഴലിയിലെ ഒരു കാപ്പിത്തോട്ടം. താഴെ കബനിപുഴയുടെ കൈവഴി ഒഴുകുന്നതും നോക്കി ഒരു കുന്ന്. അവിടെ ആ സുഹൃത്തുക്കള്‍ ഒരു റിസോര്‍ട്ട് കെട്ടിപ്പൊക്കി. അതിന്റെ നിശ്ശബ്ദതയിലിരുന്ന് ആനന്ദ് മറ്റൊരു സ്വപ്നത്തിലേക്ക് കൂടെ പ്രവേശിച്ചു. ലോകം അറിയുന്ന ഒരു എഴുത്തുകാരനാവണം. ആ ആഗ്രഹത്തിന് വയനാട്ടിലെ അവരുടെ നിശ്ശബ്ദഭൂമിയും പ്രചോദിപ്പിച്ചു. പ്ലാനറ്റ് ഗ്രീന്‍സ് എന്ന റിസോര്‍ട്ടിനൊപ്പം ആനന്ദിന്റെ എഴുത്തും വളര്‍ന്നു. അസുരയും വാനരയും ബാഹുബലിയും ഇന്ത്യന്‍ സാഹിത്യത്തിലേക്ക് വന്നത് ഈ റിസോര്‍ട്ടില്‍ വെച്ചാണ്. ആ യുവാവാണ് ആനന്ദ് നീലകണ്ഠന്‍. ലോകം കാതോര്‍ക്കുന്ന പുരാണകഥകളുടെ പുനരാഖ്യാതാവ്. ആനന്ദ് നീലകണ്ഠനുമൊത്ത് അല്‍പസമയം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented