ത്രില്ലറുകൾ വായിക്കുന്നതിൽ ഒരു മത്സര സ്വഭാവമുണ്ട്. എഴുതിയ ആളെക്കാൾ മുമ്പേ കഥയുടെ കുരുക്കഴിക്കണമെന്നും കുറ്റവാളിയുണ്ടെങ്കിൽ അയാളെ പിടിച്ചിട്ട് ഓട്ടം ജയിച്ച ആമയേ പോലെ ക്ലൈമാക്സിൽ മെനഞ്ഞയാളെ കാത്തിരിക്കണമെന്നും ഓരോ വായനക്കാരനും ഉള്ളിൽ കൊതിക്കാറുണ്ട്. അങ്ങനെയൊരു കൊതിയുമായി താളുകൾ മറിക്കാനൊരുങ്ങുന്നവരോട് നിങ്ങൾ തോറ്റുപോവുമെന്ന് പറയാനാവുന്നൊരു ത്രില്ലറാണ് ശ്രീപാർവതി എഴുതിയ വയലറ്റുപൂക്കളുടെ മരണം.

അലീനാ ബെൻ ജോൺ വീൽ ചെയറിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയാണ്. അവളുടെ മട്ടുപ്പാവിൽ നിന്നും അയൽ വീട്ടിലെ ജാലകത്തിലൂടെ മങ്ങിയ വെളിച്ചത്തിൽ അസ്വാഭാവികമായ ഒരു മരണത്തിന് അവൾക്ക് സാക്ഷിയാകേണ്ടി വരുന്നു. ബാക്കിയറിയണ്ടേ?