'കണ്‍നിറയെ കണ്ടിട്ടില്ലാത്ത അമ്മ നല്കിയ പുരസ്കാരമാണിത്'- വികാരനിര്‍ഭരനായി യു.എ ഖാദര്‍
December 30, 2019, 09:01 PM IST
കണ്‍നിറയെ കണ്ടിട്ടില്ലാത്ത അമ്മ തനിക്ക് നല്കിയ പുരസ്കാരമായിട്ടാണ് മാതൃഭൂമി സാഹിത്യപുരസ്കാരത്തെ താന്‍ കാണുന്നതെന്ന് എഴുത്തുകാരന് യു.എ ഖാദര്‍. തന്നെ മാറോടണയ്ക്കാത്ത, കണ്‍നിറയെ കണ്ടിട്ടില്ലാത്ത ബര്‍മ്മക്കാരിയായ അമ്മ നല്‍കിയതാണ് ഈ പുരസ്കാരം. കോഴിക്കോട് നടന്ന ചടങ്ങില്‍ മാതൃഭൂമി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ വികാരനിര്‍ഭരമായ മറുപടി പ്രസംഗത്തിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് ഇക്കാര്യം പറഞ്ഞത്.
മറ്റ് പുരസ്കാരങ്ങള്‍ ലഭിച്ചപ്പോഴൊന്നും ഈ പുരസ്കാരം നല്കിയ 'അമ്മസങ്കല്പം' തനിക്ക് തോന്നിയിട്ടില്ല. സാഹിത്യത്തിലേക്കുള്ള തന്റെ പടവുകള്‍ മാതൃഭൂമിയിലൂടെയിരുന്നെന്നും യു.എ ഖാദര്‍ ഓര്‍മ്മിച്ചു. തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകാരന് ടി പത്മനാഭനാണ് പുരസ്കാരം യു.എ ഖാദറിന് സമര്‍പ്പിച്ചത്.