ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി എ.ഖയറുന്നീസയുടെ പുതിയ പുസ്തകം പുറത്തിറങ്ങി

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി എ.ഖയറുന്നീസയുടെ പുതിയ പുസ്തകം പുറത്തിറങ്ങി. 'ബട്ടര്‍ ഫിംഗേഴ്സ്' അടക്കമുള്ള സൃഷ്ടികളിലൂടെ വായനക്കാര്‍ക്ക് പ്രിയങ്കരിയായ എഴുത്തകാരി ഖയറുന്നീസയുടെ പുതിയ പുസ്തകവും നര്‍മം നിറഞ്ഞതാണ്. 'ടങ് ഇന് ചീക്ക് ദി ഫണ്ണി സൈഡ് ഓഫ് ലൈഫ്' എന്ന പുസ്തകത്തില്‍ ഒരു വീട്ടമ്മയുടെ ദൈനംദിന ജീവിതാനുഭവങ്ങളെ ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്നു. രസകരമായ സന്ദര്‍ഭങ്ങളെ മികച്ച രൂപഘടനയില്‍ അവതരിപ്പിക്കാന്‍ ഖയറുന്നീസക്ക സാധിച്ചതായി പുസ്തകം പ്രകാശനം ചെയ്ത ശശി തരൂര്‍ എം,പി പറഞ്ഞു. 'ഇന്സൈറ്റ് വ്യൂ' എന്ന കോളത്തില് പ്രസിദ്ധീകരിച്ച ഖയറുന്നീസയുടെ കുറിപ്പുകളടങ്ങുന്നതാണ് പുസ്തകം. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് ഖയറുന്നീസയും എഴുത്തുകാരന്‍ മനു എസ്.പിള്ളയും പങ്കെടുത്ത സംവാദവും നടന്നു. തിരുവന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented