മരയയും കടലും ഗൗരിയും കടയനെല്ലൂരിലെ ഒരു സ്ത്രീയും പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയുമടക്കം ഇരുനൂറിലധികം ചെറുകഥകള്‍...എഴുതിയതത്രയും താന്‍ കണ്ട ലോകത്തിന്റെ നേരും നെറികേടും...വായിച്ചതത്രയും ലോകോത്തരക്ലാസിക്കുകളും വിശ്വസാഹിത്യങ്ങളും...ഇഷ്ടപ്പെടുന്നതാവട്ടെ കവിതയുടെ മായികപ്രപഞ്ചത്തെയും. തന്നെ വളരെയധികം സ്വാധീനിച്ചവരെ മാത്രം ചേര്‍ത്തുനിര്‍ത്തുന്ന, മറ്റുള്ളവരില്‍നിന്നും അകലം പാലിക്കുന്ന കഥയുടെ കുലപതിയോടൊപ്പം...