ലതരം പച്ചപ്പുകളെ കണ്ടുവളര്‍ന്നു സുഗതകുമാരി. അകത്ത് ബോധേശ്വരന്റെ സമരപ്പച്ച, മുന്നില്‍ സ്വാതന്ത്ര്യപ്പച്ച, പുറത്ത് മലനാട്ടിന്റെ ഋതുഭേദപ്പച്ചകള്‍. മറ്റേത് കാല്‍പനിക കവിയേയും പോലെ സുഗതകുമാരിയുടെ കവിതകളും പ്രകൃതിയോടുള്ള ആരാധനയായി.