ലാജോ ജോസിന്റെ 'റെസ്റ്റ് ഇന്‍ പീസ്' ഇന്ദുഗോപന്‍ ഓണ്‍ലൈന്‍ വഴി പ്രകാശനം ചെയ്തു

യുവ എഴുത്തുകാരന്‍ ലാജോ ജോസിന്റെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവല്‍ റെസ്റ്റ് ഇന്‍ പീസ് എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദു ഗോപന്‍ പ്രകാശനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തിയത്. 

ഈ മാസം ആദ്യം മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന് വലിയ പ്രതികരണമാണ് വായനക്കാരല്‍ നിന്നും ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുസ്തകത്തിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങിയിരുന്നു.

കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകള്‍ക്ക് ശേഷം ലാജോ ജോസ് എഴുതുന്ന നോവലാണ് റെസ്റ്റ് ഇന്‍ പീസ്. കോസി ക്രൈം മിസ്റ്ററി എന്ന സബ്ജോണറിലാണ് നോവല്‍ രചിച്ചിരിക്കുന്നത്. നോവലിന്റെ ട്രൈലറും ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented