മലയാളത്തിന്റെ പ്രിയ കവയിത്രിയ്ക്ക് സാംസ്‌കാരിക ലോകത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന സുഗതകുമാരി അനുസ്മരണ സമ്മേളനം വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

മണ്ണിനേയും മാതൃഭാഷയേയും വളരെയേറെ സ്‌നേഹിച്ച സുഗതകുമാരി ടീച്ചറുടെ വിയോഗം കേരളത്തില്‍ സൃഷ്ടിച്ച ശൂന്യത പെട്ടന്ന് മാറ്റിയെടുക്കാന്‍ നമുക്കാവില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സമൂഹത്തിലെ തെറ്റുകള്‍ ആര്‍ജവത്തോടെ ആരോടും പറയാന്‍ ഇനി ഞാനുണ്ടാവില്ലെന്ന ഓര്‍മപ്പെടുത്തല്‍ ബാക്കിയാക്കിയാണ് ടീച്ചര്‍ വിടപറഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കവി വി. മധുസൂദനന്‍ നായര്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി മുതലായവരും ചടങ്ങില്‍ പങ്കെടുത്തു.