മലയാള സാഹിത്യത്തിന് എന്നും വിസ്മയമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരന്‍. സ്മാരകശിലകളിലെ ആറ്റക്കോയ തങ്ങളെപ്പോലെ കാലത്തിന്റെ തീവണ്ടികളെ മന്ത്രിച്ച് നിര്‍ത്തിയ എഴുത്തുകാരന്‍. ജീവിതത്തിലും എഴുത്തിലും പുഴപോലെ ഒഴുകുകയും കടലില്‍ അവസാനിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു അദ്ദേഹം.