സോഷ്യൽ മീഡിയയ്ക്കു വളരെ മുൻപ് മലയാള സിനിമയിൽ ഉദിച്ചസ്തമിച്ച ഒരനശ്വര നടന്റെ ആത്മകഥ ഫേസ്ബുക്കിലൂടെ റീ എൻട്രി നടത്തിയിരിക്കുന്നു. മാതൃഭൂമി ബുക്ക്സ് പബ്ലിഷ് ചെയ്ത '"എന്റെ ജീവിതം" എന്ന അനശ്വര നടൻ പ്രേം നസീറിന്റെ ആത്മകഥയാണ് കഥാനായകൻ.

ബിപിൻ ചന്ദ്രന്റെ അവതാരികയോടൊപ്പം പ്രേം നസീറിന്റെ സഹപ്രവർത്തകരായിരുന്ന മധു, ഷീല, ജോഷി എന്നിവരുടെ ഓർമ്മക്കുറിപ്പുകളും പുസ്തകത്തിലുണ്ട്. കോപ്പികൾ മാതൃഭൂമി ബുക്ക്സ് സ്റ്റാളുകളിൽ ലഭ്യമാണ്.