മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്ന് കൊണ്ട് കവിതകളെഴുതുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. മുറിവേറ്റവന്റെ വേദനകള്‍ ഉപരിപ്ലവമാകാതെ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ, തനിമയോടെ അദ്ദേഹം കവിതകളില്‍ അവതരിപ്പിക്കുന്നു. 

വേദങ്ങള്‍, സംസ്‌കൃത സാഹിത്യം, യൂറോപ്യന്‍ കവിത, മലയാള കവിത എന്നിവയുടെ കാവ്യപൂര്‍ണമായ ഒത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം.