2020 ജനുവരി ഇരുപത്തിയഞ്ചിന് പട്ടാമ്പി കോളേജിലെ കവിതാകാര്‍ണിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ലൂയിസ് പീറ്റര്‍. നേരെ ചെന്നത് കവി അനീഷ് പാറമ്പുഴയുടെ മുറിയിലേക്ക്. പിന്നെ അവിടെയിരുന്നു തന്റെ കവിത ആലപിച്ചുതുടങ്ങി. അനീഷ് അത് തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ലൂയിസ് പീറ്റര്‍ വിട പറയുമ്പോള്‍ അദ്ദേഹത്തെ സ്‌നേഹിച്ചവര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ.