യുവ എഴുത്തുകാരി ഷാഹിന കെ. റഫീഖിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ഏക് പാല്‍തു ജാന്‍വര്‍ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ പ്രകാശനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പുസ്തക പ്രകാശനം. മലയാള ചെറുകഥയിലെ വേറിട്ട ദിശയിലേക്കുള്ള ഒരു കൈചൂണ്ടിപ്പലകയാണ് ഈ പുസ്തകം എന്ന് താന്‍ കരുതുന്നതായി എന്‍.എസ് മാധവന്‍ പുസ്തകം പ്രകാശനം നിര്‍വഹിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.