താന്‍ ഭാഗ്യം ചെയ്ത നടനെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: താന്‍ ഭാഗ്യം ചെയ്ത നടനാണെന്ന് മോഹന്‍ലാല്‍. വലിയ പ്രതിഭകളോടൊപ്പം അഭിനയിക്കാനും അവരോട് സ്വതന്ത്രമായി ഇടപഴകാനും സാധിച്ചതാണ് തന്റെ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. 

നസീറും മധുവും കൊട്ടാരക്കരയും എസ്.പി.പിള്ളയും എം.ജി.ആറും ശിവാജി ഗണേശനും ജെമിനി ഗണേശനും നാഗേഷും രാജ് കുമാറും നാഗേശ്വരറാവുവും അമിതാഭ് ബച്ചനും സുകുമാരിയും കവിയൂര്‍ പൊന്നമ്മയും മനോരമയും പോലുള്ള മഹാപ്രതിഭകള്‍ക്കൊപ്പം തനിയ്ക്ക് അഭിനയിക്കാന്‍ സാധിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച തന്റെ 'ഗുരുമുഖങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാപ്രതിഭകളെ കുറിച്ചുള്ള മോഹന്‍ലാലിന്റെ ഓര്‍മകളാണ് പുസ്തകത്തില്‍. പുസ്തകം മോഹന്‍ലാല്‍ മുതിര്‍ന്ന നടന്‍ മധുവിന് നല്‍കി പ്രകാശനം ചെയ്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.