മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് യു.എ. ഖാദറുമായി പ്രത്യേക അഭിമുഖം
December 19, 2019, 12:38 PM IST
കോഴിക്കോട്: 2019-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ദേശപുരാവൃത്തങ്ങളെ രചനകളിലേയ്ക്ക് സന്നിവേശിപ്പിച്ച ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത കവി കെ.ജി.എസ്. ചെയര്‍മാനും നോവലിസ്റ്റ് സാറാ ജോസഫ്, നിരൂപകന് ആഷാ മേനോന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് യു.എ. ഖാദറിനെ തിരഞ്ഞെടുത്തത്. പുരസ്കാര ജേതാവ് യു.എ. ഖാദറുമായി പ്രത്യേക അഭിമുഖം.