പ്രായഭേദമന്യേ എല്ലാവരുടേയും എക്കാലത്തേയും പ്രിയപ്പെട്ട ലോക ക്ലാസിക്കായ ഷെര്‍ലെക് ഹോംസ് കഥകള്‍ ഇതാദ്യമായി സമ്പൂര്‍ണമായും മലയാളത്തിലെത്തിച്ച് മാതൃഭൂമി. 56 കഥകളും 4 നോവലുകളുമാണ് ഹോംസിന്റേതായി അറിയപ്പെട്ടിരുന്ന കൃതികള്‍. പിന്നീട് ഹോംസിന്റെ തന്നെ നാല് കഥകളും രണ്ട് നാടകങ്ങളും കൂടി ഗവേഷകര്‍ കണ്ടത്തി. ഇവയെല്ലാം ചേര്‍ത്ത് പത്ത് പുസ്തകങ്ങളിലായി മലയാളത്തിലേക്ക് മൊഴിമാറ്റുകയാണ് മാതൃഭൂമി. 

ആര്‍തര്‍ കോനന്‍ ഡോയലിന്റെ മുഴുവന്‍ കൃതികളും തരിമ്പും സസ്‌പെന്‍സ് ചോരാതെയാണ് മാതൃഭൂമി വായനക്കാരില്‍ എത്തിക്കുന്നത്. 2600ല്‍ പരം പേജുകളുള്ള സമ്പൂര്‍ണസമാഹാരത്തിന് 3000 രൂപയാണ് മുഖവില. എന്നാല്‍ 1999 രൂപയാണ് പ്രീ പബ്ലിക്കേഷന്‍ വില. സമ്പൂര്‍ണ കൃതികളുടെ പ്രീ പബ്ലികേഷന്‍ സമയപരിധി ശനിയാഴ്ച അവസാനിക്കും.