താനും വൈക്കം മുഹമ്മദ് ബഷിറുമല്ലാതെ ഒരുപാട് പ്രസിദ്ധരായ എഴുത്തുകാരും കലാകാരന്മാരും വൈക്കത്തുണ്ടെന്ന് നടൻ മമ്മൂട്ടി. പേരിന്റെ കൂടെ വൈക്കം വച്ചിട്ടില്ല. എഴുത്തുകാരനായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ വൈക്കം മുഹമ്മദ് കുട്ടി ആയേനെ. എന്നാൽ നമ്മുടെ സാഹിത്യലോകത്തിന്റെ സൗഭാ​​ഗ്യം കൊണ്ട് അങ്ങനെയായില്ലെന്നും അദ്ദേഹം പറഞ്ഞു. 

എപ്പോഴും എന്നും ഒരു വായനക്കാരനാണ് താൻ. ഭാ​ഗ്യം കൊണ്ട് അദ്ദേഹത്തിന്റെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പറ്റി. വേണമെങ്കിൽ മൂന്ന് എന്നുപറയാം. മതിലുകൾ എന്ന സങ്കല്പത്തിന് പിന്നിൽ, അല്ലെങ്കിൽ തത്വചിന്ത തന്നെ അദ്ഭുതകരമായി തോന്നും. എല്ലാത്തിനേയും വേർതിരിക്കുന്ന മതിലുകൾ ഉള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആ കൃതിയുടെ പ്രസക്തി നമുക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.