അനശ്വര ഗായകൻ മുഹമ്മദ് റഫിയെക്കുറിച്ച് രവി മേനോൻ രചിച്ച 'യാദ് ന ജായേ റഫിയിലേക്കൊരു യാത്ര' എന്ന പുസ്തകം ഗായിക കെ.എസ് ചിത്ര ഓൺലൈനായി പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകം റഫിയുടെ 41ാം ചരമദിനത്തിലാണ് വായനക്കാരിലേക്കെത്തിയത്.

തന്റെ ആലാപനത്തിലൂടെ അമരത്വം നേടിയ മഹാഗായകനാണ് റഫി സാബെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ചിത്ര പറഞ്ഞു. ഭാഷയോ വരികളുടെ അർഥമോ അറിഞ്ഞിട്ടല്ല, അസാധാരണമായ ഒരു ദൈവിക പരിവേഷം അദ്ദേഹത്തിനും ആ ഗാനങ്ങൾക്കും ഉള്ളത് കൊണ്ടാണ് നല്ലൊരു വിഭാഗം സംഗീത പ്രേമികൾ അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ ആസ്വദിച്ചിട്ടുള്ളതെന്നും ചിത്ര പറഞ്ഞു.