ആനന്ദ് നീലകണ്ഠന്റെ കൃതികളെക്കുറിച്ച് കെ.പി.എ.സി.ലളിത

വീണ്ടും വായിക്കാനുള്ള പ്രേരണ കിട്ടിയത് ആനന്ദ് നീലകണ്ഠന്റെ പുസ്തകത്തിലൂടെയാണെന്ന് നടിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ  കെ.പി.എ.സി.ലളിത. മകനാണ് അത് തരുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം അഹങ്കാരികളെ മുന്നോട്ടുകൊണ്ടുവന്ന് അവര്‍ക്ക് നല്ലൊരു സ്വഭാവവും മനസുമുണ്ടെന്ന് പറയുന്നതാണ് ഏറ്റവും വലുതായി തോന്നിയിട്ടുള്ളത്. ഇനി അദ്ദേഹം ആരെ കൊണ്ടുവരുമെന്നറിയില്ലെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി സൗത്ത് ഇന്ത്യന്‍ ബാങ്ക് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ.പി.എ.സി.ലളിത.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.