നിങ്ങളോരോരുത്തർക്കും അനുഭവങ്ങൾ, സ്ഥലങ്ങൾ, കാഴ്ചകൾ എല്ലാം വ്യത്യസ്തമായിരിക്കും. പക്ഷേ സമാനമായൊരു ചുഴിയിൽ നിങ്ങളെ ഉറപ്പായും കുടുക്കാൻ പ്രാപ്തമായൊരു പുസ്തകമാണ് ബിപിൻ ചന്ദ്രൻ എഴുതിയ 'കപ്പിത്താന്റെ ഭാര്യ' എന്ന നോവൽ. ഏതോ ഒരു കാലത്തിരുന്ന് ആരോ ഒരാൾ എന്നോ എഴുതാൻ മറന്നു പോയ ഒരു പ്രണയകഥ ബിപിൻ ചന്ദ്രൻ നമുക്ക് വേണ്ടിയെഴുതിയതാണെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. തട്ടിപ്പുകൾ, ചൂഷണം, ദാരിദ്ര്യം തുടങ്ങി എല്ലാ മനുഷ്യകഥകളിലേയും ചേരുവകൾ ഇതിലുണ്ട്.