2017 ഒക്ടോബറിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന ജി.ആർ. ഇന്ദു​ഗോപന്റെ കഥയാണ് അമ്മിണിപ്പിള്ള വെട്ടുകേസ്. ഇതേ കഥയ്ക്കൊപ്പം ഗൈനക്ക്, ഉള്ളിക്കുപ്പം, ചെങ്ങന്നൂർ ഗൂഡസംഘം എന്നീ കഥകൾ കൂടി ചേർത്തിറക്കിയ സമാഹാരമാണ് മാതൃഭൂമി ബുക്സിന്റെ അമ്മിണിപ്പിള്ള വെട്ടുകേസ്. ഓരോ കഥയുടെയും വിളുമ്പുകളിൽ ചാവിന്റേയും പിറവികളുടേയും ക്ലാവ് പച്ചപിടിച്ചിരിപ്പുണ്ട്. എത്ര ഉരച്ചു മാറ്റിയാലും തെളിഞ്ഞു വരുന്ന നരജീവിതത്തിന്റെ മഹാഗാഥ. കവറിൽ കാണുന്ന ബിജു മേനോന്റെയും റോഷന്റെയും നിമിഷയുടേയും പദ്മപ്രിയയുടേയും ചിത്രം കണ്ടാൽ ഞെട്ടേണ്ട. അമ്മിണിപ്പിള്ള ഉടൻ സിനിമയായി പുറത്തിറങ്ങും. ഒരു തെക്കൻ തല്ലുകേസ് എന്ന പേരിൽ. ആ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുസ്തകത്തിന്റെ മുഖചിത്രം.