ഖസാക്കിന്റെ ഇതിഹാസകാരന് ഇന്ന് തൊണ്ണൂറാം ജന്മവാര്‍ഷികം. ഒ.വി. വിജയന്‍ ഓര്‍മ്മയായിട്ട് 16 വര്‍ഷമായെങ്കിലും ആ ബഹുമുഖ പ്രതിഭയെ മലയാളികള്‍ മറക്കുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ ആഘോഷിക്കാത്ത പിറന്നാളുകളായിരുന്നു ഒ.വി. വിജയന്റെതെന്നു സഹോദരി ഒ.വി. ഉഷ ഓര്‍ത്തെടുക്കുന്നു.
ആറ് നോവലുകള്‍, നിരവധി ചെറുകഥകള്‍, ഉപന്യാസങ്ങള്‍, കാര്‍ട്ടൂണുകള്‍... 1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ഖസാക്കിന്റെ ഇതിഹാസം' പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. കരിമ്പനകളില്‍ ഉരസുന്ന പാലക്കാടന്‍ കാറ്റിന്റെ സീല്‍ക്കാരം പോലെ മലയാളികളുടെ കാതുകളില്‍ ഖസാക്കിന്റെ ഇതിഹാസം മുഴങ്ങുന്നുണ്ട്.