അന്തരിച്ച സാഹിത്യകാരന്‍ യു.എ ഖാദറിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം തിക്കോടിയില്‍ ഇന്ന് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കും.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മൃതദേഹം പൊക്കുന്നിലെ വീട്ടിലേക്കു കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ 10-ന് കിണാശ്ശേരി പള്ളിയിലും 11-ന് കോഴിക്കോട് പട്ടാളപ്പള്ളിയിലും മയ്യത്ത് നമസ്‌കാരമുണ്ടാവും.
11.15-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിയില്‍ ഒരുമണിക്ക് മയ്യത്ത് നമസ്‌കാരം നടക്കും. രണ്ടിന് തിക്കോടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം.