സ്മാര്‍ട്ട് ഫോണില്‍ നോവലെഴുതി മാധ്യമപ്രവര്‍ത്തകന്‍

സ്മാര്‍ട്ട് ഫോണില്‍ എഴുതിയ നോവലുമായി മാധ്യമ പ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍. ശലഭ ദേശാടനമെന്ന പേരിലുള്ള നോവല്‍ ടൈപ്പ് ചെയ്ത് പൂര്‍ത്തിയാക്കാന്‍ എടുത്തത് മൂന്നു വര്‍ഷം. പൂര്‍ണമായും സ്മാര്‍ട്ട്‌ഫോണിലെ നോട്ട്പാഡില്‍ എഴുതിത്തീര്‍ത്തതാണ് നോവല്‍. എഴുത്തുമുറിയിലെ രചനയെന്ന വ്യവസ്ഥാപിത ശീലത്തിനപ്പുറം മനസ്സില്‍ തോന്നുമ്പോഴെക്കെ എഴുതാമെന്നതാണ് സൗകര്യം. പെട്ടെന്നൊരു ആശയമോ പ്രയോഗമോ കിട്ടിയാല്‍ അപ്പോള്‍ തന്നെ എഴുതാം. ഇടവേളകളിലാവാം, വാഹനങ്ങളില്‍ യാത്രചെയ്യുമ്പോഴാകാം. കൈയ്യിലുള്ള ഫോണായതുകൊണ്ട് അങ്ങനെയൊരു സൗകര്യമുണ്ടെന്ന് രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented