കുഞ്ഞുണ്ണിക്കവിതകളെ സ്‌നേഹിച്ച അമേരിക്കക്കാരന്‍

കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം- കേരളത്തോട് ഇഷ്ടം കൂടിയെത്താന്‍ വിദേശികളെ പലപ്പോഴും മോഹിപ്പിച്ചിട്ടുള്ളത് കേരളത്തിന്റെ ഈ സാംസ്‌കാരിക സമ്പന്നതയാണ്.. കേരളത്തിന്റെ പ്രകൃതിയെയും രുചിയെയും ആചാരങ്ങളേയും അവരില്‍ പലരും നെഞ്ചേറ്റി. പക്ഷേ അവരില്‍ എത്ര പേര്‍ മലയാളഭാഷയെ സ്‌നേഹിച്ചിരിക്കും. മലയാളം കേട്ടാല്‍ മനസ്സിലാകും എന്നതിലുപരി എഴുതാനും വായിക്കാനും പറയാനും പഠിച്ചവര്‍ ചുരുക്കം. അവര്‍ക്കിടയിലാണ് ജോണ്‍ മത്തിയാസ് എന്ന ഈ അമേരിക്കക്കാരന്‍ വ്യത്യസ്തനാകുത്. 

അമേരിക്കയില്‍നിന്നു കേരളത്തിലേക്കുളള ജോണ്‍ മത്തിയാസിന്റെ യാത്രപോലും ഭാഷ പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. 2005-ലാണ് ജോണ്‍ ആദ്യമായി കേരളത്തിലെത്തുന്നത്. അമേരിക്കയിലെ മലയാളി സുഹൃത്തുക്കളില്‍ നിന്നും മലയാളഭാഷയെ കുറിച്ച് ജോണ്‍ ആദ്യം അറിയുന്നത്. ഭാഷ പഠിച്ചതോടെ പിന്നെ പഠനം പൂര്‍ണമാക്കാന്‍ മലയാള സാഹിത്യത്തിലേക്ക് തിരിഞ്ഞു. ഇത്തിരി വാക്കുകളില്‍ കുഞ്ഞുണ്ണി മാഷെന്ന കുറിയ മനുഷ്യന്‍ എഴുതിയിടു വലിയ ദര്‍ശനങ്ങള്‍ മുതല്‍ ബഷീറിന്റെ നാട്ടുമണമുള്ള വാക്കുകളും കഥകളും വരെ ജോണിന് പ്രിയപ്പെട്ടതായി. ബെന്യാമിന്റെ ആടുജീവിതം മനസ്സില്‍ സൃഷ്ടിച്ച ആഴങ്ങള്‍ വലുതാണെന്ന് ജോണ്‍ പറയുന്നു. ഡോക്ടറായ ദീപ്തി റെഡ്ഡിയാണ് ജോണിന്റെ ഭാര്യ. മകള്‍ ഗീതാഞ്ജലി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.