ഇന്ത്യന്‍ മിത്തോളജിയെ പുതിയ കാലത്തിനനുസരിച്ച് വ്യാഖ്യാനിച്ച് ജനപ്രിയ വായനാവിഭവമാക്കിയ എഴുത്തുകാരനാണ് ദേവദത്ത് പട്നായിക്. പട്നായിക്കിന്റെ കണ്ണിലൂടെ കാണുമ്പോള്‍ പലപ്പോഴും മിത്തോളജിക്കും വര്‍ത്തമാനകാലത്തിനുമിടയിലെ ദൂരങ്ങള്‍ അപ്രത്യക്ഷമാവുന്നു. ഇക്കഴിഞ്ഞ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ദേവദത്ത് പട്നായിക്കുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍.