അസഭ്യമെന്ന് ആരോപണം; മുറകാമിയുടെ നോവല്‍ വിലക്കി

ജാപ്പനീസ് നോവലിസ്റ്റും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വായനക്കാരുമുള്ള ഹാരുകി മുറകാമിയുടെ പുതിയ നോവലിന് സെന്‍സര്‍മാരുടെ വിലക്ക്. നോവല്‍ അസഭ്യമാണെന്ന് പറഞ്ഞ് ഹോങ്കോങ്ങിലെ പുസ്തകോത്സവത്തില്‍നിന്ന് നിരോധിച്ചു. 'കില്ലിങ് കൊമെന്‍ഡെറ്റൊറേ' എന്ന നോവലാണ് പുസ്തകോത്സവത്തില്‍നിന്ന് പിന്‍വലിച്ചത്. അശ്ലീല ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്ന ട്രിബ്യൂണലിന്റെ വിധിയെത്തുടര്‍ന്നാണ് നടപടിയെന്ന് പുസ്തകോത്സവ നടത്തിപ്പുകാര്‍ അറിയിച്ചു. ചൈന ടൈംസ് പബ്ലിഷിങ് എന്ന തയ്വാനീസ് പ്രസാധകരാണ് 'കില്ലിങ് കൊമെന്‍ഡെറ്റൊറേ' പുറത്തിറക്കിയത്. ജപ്പാനില്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച നോവലിനായി അര്‍ധരാത്രിമുതലേ പുസ്തകശാലകള്‍ക്കുമുമ്പില്‍ വായനക്കാരുടെ നീണ്ടനിരയായിരുന്നു. സെപ്റ്റംബറില്‍ ബ്രിട്ടനില്‍ നോവല്‍ പുറത്തിറങ്ങും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented