അന്തരിച്ച എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുക്കുട്ടനുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജയരാജ്. മലയാള സിനിമയുടെയും മലയാള സാഹിത്യത്തിന്റെയും കുലപതിയായിരുന്നു മാടമ്പ് എന്നും തന്റെ സിനിമാ ജീവിതത്തിന് അദ്ദേഹത്തോടാണ് ഏറെ കടപ്പെട്ടിരിക്കുന്നതെന്നും ജയരാജ് പറയുന്നു.