അക്ഷരങ്ങളുണരുന്ന നന്മവീട്

ഒരേ വീട്ടില്‍ മൂന്നെഴുത്തുകാര്‍, മലയാള സാഹിത്യമേഖലയില്‍ സ്വന്തം ഇടം എഴുതിച്ചേര്‍ത്തവര്‍. ആര്യയും സൂര്യയും കഥയുടേയും കവിതയുടേയും വഴികളിലൂടെ നടക്കുന്നതിന് മുമ്പേ മലയാള കവിതാ-ചലച്ചിത്ര ലോകത്ത് മികച്ച രചനകളിലൂടെ പി കെ ഗോപി മലയാളികള്‍ക്ക് പ്രിയങ്കരനായിത്തീര്‍ന്നിരുന്നു. എഴുത്തിന്റേയും വായനയുടേയും ലോകത്ത് വളര്‍ന്ന ആര്യയുടേയും സൂര്യയുടേയും മുന്നില്‍ എഴുത്തുവഴികളുടെ വെളിച്ചം മാത്രം തെളിഞ്ഞു നിന്നതില്‍ ആശ്ചര്യമില്ല. ഓര്‍മ വെച്ച നാള്‍ മുതല്‍ എഴുതുന്ന, വായിക്കുന്ന ആളുകള്‍ നിറഞ്ഞ ലോകത്ത് ജീവിച്ച ആര്യയുടേയും സൂര്യയുടേയും മനസില്‍ എഴുതുക എന്നാല്‍ പൊരുതുക എന്ന തീഷ്ണജ്വാലയുണര്‍ത്താന്‍ പി കെ ഗോപിയെന്ന, ലളിതവും സങ്കീര്‍ണവുമായ എഴുത്തുരീതി മാറിമാറി ഉപയോഗിക്കുന്നതില്‍ വിശേഷവിജ്ഞാനമുള്ള ഒരച്ഛന് നിസാരമായിരുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented