കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി

കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പാനലിന് തിരിച്ചടി. പുരോഗമന സാഹിത്യ പാനലിലെ കന്നട കവി ചന്ദ്രശേഖര്‍ കമ്പാര്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വിജയിച്ചു. കമ്പാര്‍ 56 വോട്ട് നേടിയപ്പോള്‍ ബിജെപി പിന്തുണയോടെ മത്സരിച്ച പ്രതിഭാ റായ്ക്ക് 29 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളു. മലയാള ഭാഷാ പ്രതിനിധിയായി കവി പ്രഭാവര്‍മ്മയെ തിരഞ്ഞെടുത്തു. പ്രഭാവര്‍മ്മയുടെ പേര് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അല്ല നാമനിര്‍ദ്ദേശം ചെയ്തത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.