സന്ധ്യ വര്‍മയുടെ 'പാരന്റിങ് പാഠങ്ങള്‍' പ്രകാശനം ചെയ്തു

സ്വന്തം കുട്ടിയുടെ രുചികളും അഭിരുചിയും തിരിച്ചറിയുന്നതാണ് പാരന്റിംഗിന്റെ ശാസ്ത്രമെന്ന് ഐഐഎം ഡയറക്ടര്‍ ദേബാശിശ് ചാറ്റര്‍ജി. മാതൃഭൂമി ബുക്സിന്റെ ശാഖയായ അസ്പയര്‍ പുറത്തിറക്കിയ സന്ധ്യാ വര്‍മ്മയുടെ പാരന്റിംഗ് പാഠങ്ങള്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളുടെ തിരിച്ചറിവാണ് ലോകത്തിന് മുന്നില്‍ കുട്ടിയെ വ്യത്യസ്തനാക്കുന്നതെന്ന് ഡോ. ചാറ്റര്‍ജി പറഞ്ഞു. സ്വാനുഭവത്തില്‍ നിന്നും ഇടപഴകിയവരുടെ അറിവുകളില്‍ നിന്നും സ്വായത്തമാക്കിയ തിരിച്ചറിവുകളാണ് പുസ്തകമെന്ന് സന്ധ്യാവര്‍മ പറഞ്ഞു. രക്ഷാകര്‍തൃത്വത്തിന്റ ആദ്യാനുഭവം തൊട്ട് മക്കളുടെ യൗവനകാലം വരെയുള്ള വിവിധ പാരന്റിംഗ് തലങ്ങള്‍ പരിശോധിക്കുന്നതാണ് പാരന്റിംഗ് പാഠങ്ങള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented