യുവ എഴുത്തുകാരന്‍ അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ നോവല്‍ അതിരഴിസൂത്രം എഴുത്തുകാരന്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ബുക്സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു പ്രകാശനം. 

ഒരു ദേശത്തിന്റെ കഥപറയുന്നതിലൂടെ സമകാലികാവസ്ഥയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ഒരു നോവലാണ് അതിരഴിസൂത്രമെന്ന് പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കവെ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. നേരുകള്‍ വിളിച്ചുപറയുന്നവനെ ഭ്രാന്തനായി മുദ്രകുത്തപ്പെടുന്ന ഒരു കാലത്തിലും നേരുകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു മഹത്തായ സന്ദേശം ഈ നോവല്‍ വായനക്കാര്‍ക്ക് മുന്‍പില്‍ വെക്കുന്നുണ്ടെന്നും ബെന്യാമിന്‍ വിലയിരുത്തി.