പ്രസാധകരെല്ലാവരും തഴഞ്ഞപ്പോഴും ഫേസ്ബുക്കിൽ നോവലെഴുതി, പിന്നീടത് സ്വന്തം പ്രയത്നത്തിൽ പുസ്തകമാക്കി വിസ്മയിപ്പിച്ച ഒരു ചെറുപ്പക്കാരനുണ്ട് ആലപ്പുഴയിൽ. പേര് അഖിൽ പി ധർമജൻ. 

അഞ്ച് വർഷം മുൻപ് മാതൃഭൂമി ന്യൂസ് തന്നെയാണ് അഖിലിന്റെ പരിശ്രമങ്ങൾ ആദ്യം ലോകത്തെ അറിയിച്ചത്. ആ വാർത്തയാണ് അഖിലിന്റെ പുസ്തകങ്ങൾക്കുള്ള വഴി തുറന്നതും. ഇപ്പോഴിതാ അഞ്ച് വർഷത്തിനുള്ളിൽ തന്റ മൂന്നാമത്തെ നോവലായ റാം കെയർ ഓഫ് ആനന്ദിയുമായി എത്തുകയാണ് അഖിൽ പി ധർമജൻ. 

സന്തോഷം പങ്കിടാൻ ഒരിക്കൽ കൂടി അഖിൽ മാതൃഭൂമി ന്യൂസിനൊപ്പം ചേരുകയാണ്. അഖിലിന്റെ കഥ വിജയിക്കാൻ വെമ്പുന്നവർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല.