ഇത് ഉമാദേവി അന്തര്‍ജ്ജനം. എഴുപതുകളുടെ വാര്‍ധക്യത്തിലും ബുധന്നൂര്‍ കലാപോഷിണി വായനശാലയില്‍ ഫീല്‍ഡ് ലൈബ്രറിയാനായി പ്രവര്‍ത്തിക്കുന്നു. ജീവിതസാഹചര്യങ്ങള്‍ തളര്‍ത്തിയെങ്കിലും അക്ഷരസ്‌നേഹിയായ ഈ മുത്തശ്ശി, വായനയും അറിവുമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ഇന്നും ചുറുചുറുക്കോടെ പരിശ്രമിക്കുന്നു.