ഫ്‌ളാറ്റുകള്‍ക്കെല്ലാം ജീവനുണ്ടായിരുന്നു. അനുവാദമില്ലാതെ ഭൂമിയില്‍ അവതരിച്ച് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അപമാനം ഏറ്റുവാങ്ങേണ്ടി വന്ന  അനേകരെപ്പോലെയായിരുന്നു അവയും. നിയമപ്രകാരമല്ലാതെ പിറന്നതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട നാല് പേര്‍. ആ മരണം കാണാന്‍ തടിച്ചു കൂടിയവരില്‍ ചിലര്‍ ചിരിച്ചു, ചിലര്‍ കരഞ്ഞു, മറ്റു ചിലര്‍ ഉള്ളിലടക്കിപ്പിടിച്ച വേദന പങ്കുവെച്ചു...

Day 1 | 11.01.2020


പാലത്തിനരികിലുള്ള ഹോളിഫെയ്ത്ത് എച്ച് ടു ഒ പൊളിഞ്ഞു വീണപ്പോള്‍ ഉയര്‍ന്ന പൊടിയോടൊപ്പം ശമിച്ചത് ആഴ്ചകളായി നിറഞ്ഞു നിന്ന ആശങ്കയായിരുന്നു. പിന്നെ ആല്‍ഫ സെറീന്റെ രണ്ട് ടവറുകളും പേരുദോഷമുണ്ടാക്കാതെ 'മരിച്ചു വീണു'. 


Day 2 | 12.01.2020

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജയിന്‍സ് കോറല്‍ കോവും, ഗോള്‍ഡന്‍ കായലോരവും മരണം വരിച്ചു. ഒരു വീടെന്നു പറഞ്ഞാല്‍ പണത്തിന് അപ്പുറമൊരു മൂല്യമുണ്ട്, ഇനിയാര്‍ക്കും ഇതുപോലൊരു അവസ്ഥ വരരുതെന്ന് ഫ്‌ളാറ്റുടമയായ ലിജു പറഞ്ഞു. അഞ്ചു പത്ത് കൊല്ലം കൊണ്ട് പണിത ഫ്‌ളാറ്റ് നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തതില്‍ നെഞ്ചിനൊരു വേദനയുണ്ടെന്ന് സ്ഥലവാസി. 


ഹോളിഫെയ്ത്ത് എച്ച് ടു ഒ

ആല്‍ഫ സെറീന്‍

ജയിന്‍സ് കോറല്‍ കോവ്

ഗോള്‍ഡന്‍ കായലോരം


ഒരുക്കങ്ങള്‍ ഇങ്ങനെ

കൃത്യമായ ആസൂത്രണത്തോടെയാണ് ഓരോ ഫ്‌ളാറ്റു തകര്‍ത്തത്. സമയക്രമത്തില്‍ ചില്ലറ മാറ്റങ്ങളുണ്ടായെങ്കിലും എല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു.

പൊളിച്ചത് ഇങ്ങനെ

 

Content highlights: Big falls in Maradu kochi flat demolition