ലക്ഷക്കണക്കിന് രൂപ ചിലവാക്കി അമേരിക്കയില്‍ നിന്ന് വിന്റേജ് കാര്‍ ദുബായില്‍ എത്തിച്ച് പ്രവാസി മലയാളി അബ്ദുള്ള നൂറുദ്ധീന്‍. ദുബായ് റോഡുകളിലെ താരമാണ് ഇപ്പോള്‍ ഈ കാര്‍. ആദ്യ കാലത്ത് വിദേശത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന കൂടുതല്‍ വിന്റേജ് കാറുകള്‍ ദുബായില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ കണ്ണൂര്‍ സ്വദേശി.