വാഹനങ്ങളുടെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നഷ്ടമായാൽ പോലീസ് കേസാകും. പുതിയ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ ദുരുപയോഗംചെയ്യുന്നത് തടയാനാണ് നടപടി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നിർദേശം. നമ്പർ പ്ലേറ്റ് നഷ്ടമായാൽ വാഹന ഉടമ പോലീസിൽ പരാതി നൽകണം.