ടൊവിനോയുടെ യാത്ര ഇനി ഔഡി ക്യു സെവനില്‍, വീഡിയോ കാണാം

സ്വപ്‌നം യാഥാര്‍ഥ്യമാക്കി ടൊവിനോ തന്റെ ഗാരേജിലെത്തിച്ച പുതിയ ഔഡി ക്യു സെവന്‍. ലക്ഷ്വറി എസ്.യു.വി ക്യു സെവന്‍ സ്വന്തമാക്കിയ വിവരം തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് ടൊവിനോ ആരാധകരെ അറിയിച്ചത്. 69 ലക്ഷം മുതല്‍ 76 ലക്ഷം രൂപ വരെയാണ് ക്യൂ സെവന്റെ വിപണി വില. ഡീസല്‍ എഞ്ചിനില്‍ ക്വാഡ്രോ പ്രീമിയം പ്ലസ്, ക്വാഡ്രോ ടെക്‌നോളജി എന്നീ രണ്ടു വകഭേദങ്ങളിലാണ് ക്യൂ 7 നിരത്തിലുള്ളത്. 2967 സിസി എഞ്ചിന്‍ 2910-4500 ആര്‍പിഎമ്മില്‍ 245.41 ബിഎച്ച്പി കരുത്തും 1500-3000 ബിഎച്ച്പി കരുത്തില്‍ 600 എന്‍എം ടോര്‍ക്കുമേകും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.