കൂടുതല്‍ വളര്‍ന്ന് പുത്തന്‍ ഹൃദയവുമായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള വാഹനമാണ് ഫോക്‌സ്‌വാഗണിന്റെ ടിഗ്വാന്‍ ഓള്‍സ്‌പേസ്. 2017-ല്‍ എസ്.യു.സി ശ്രേണിയില്‍ അഞ്ച് സീറ്ററായി എത്തിയ വാഹനം 2020 ആയപ്പോഴേക്കും 335 എം.എം വളരുകയും ഏഴ് സീറ്ററായി വികസിക്കുകയും ചെയ്ത് ടിഗ്വാന്‍ ഓള്‍സ്‌പേസായാണ് തിരിച്ചെത്തിയിരിക്കുന്നത്.
പെട്രോള്‍ എന്‍ജിനിലേക്ക് ചുവടുമാറിയ പ്രീമിയം എസ്.യു.വി എന്ന ഖ്യാതിയും സ്വന്തമാക്കിയാണ് ടിഗ്വാന്‍ ഓള്‍സ്‌പേസ് എത്തിയിട്ടുള്ളത്. 2.0 ലിറ്റര്‍ ടി.എസ്.ഐ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഫോക്‌സ്‌വാഗണിന്റെ എം.ക്യു.ബി പ്ലാറ്റ്‌ഫോമിലാണ് ഈ പ്രീമിയം എസ്.യു.വി ഒരുങ്ങിയിരക്കുന്നത്.