ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെ​ഗ്മെന്റിൽ ടാറ്റ അൾട്രോസ് എത്തിയിട്ട് ഒരുവർഷം തികയുകയാണ്. 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളിൽ മാത്രം എത്തിയിരുന്ന ആൾട്രോസ് നിര 1.2 ലിറ്റർ ടർബോ എ‍ഞ്ചിനിലും എത്തിയിരിക്കുകയാണ്. എന്നാൽ അടുത്തിടെയായി അൾട്രോസിന്റെ പ്രകടനത്തേപ്പറ്റി തിരക്കിട്ട ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്.