സഞ്ചരിക്കുന്ന ദൂരത്തിനും സഞ്ചരിക്കാത്ത ദൂരത്തിനും കേരളത്തിൽ ടോൾ കൊടുക്കേണ്ടി വരുന്നു എന്നത് കഷ്ടമാണെന്ന് സുജിത് ഭക്തൻ. താൻ കണ്ടിട്ടുള്ള ഏറ്റവും മോശം അനുഭവം ഉണ്ടായിട്ടുള്ള ടോൾ പ്ലാസകൾ കേരളത്തിലും കോയമ്പത്തൂർ ബൈപ്പാസിലുള്ള എൽ.ആൻ.ടി ടോൾ പ്ലാസകളുമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ഞങ്ങൾക്കും പറയാനുണ്ട് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

പൗരൻ കൊടുക്കുന്ന പൈസയ്ക്കുള്ള ഫലം അദ്ദേഹത്തിന് കിട്ടുന്നു എന്ന് ഉറപ്പാക്കേണ്ടത് സർക്കാരാണ്. മാറി മാറി വരുന്ന സർക്കാരുകൾ ടോൾ പ്ലാസ അധികൃതരുമായി ഒത്താശ ചെയ്യാതെ ജനങ്ങളുടെ ഭാ​ഗത്ത് നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കഴിഞ്ഞ മൂന്നര വർഷമായി വണ്ടികളിൽ ഫ്സ്ടാ​ഗ് ഉപയോ​ഗിക്കുന്നയാളാണ് താൻ. ഫാസ് ടാ​ഗ് എടുക്കാൻ എന്തുകൊണ്ടാണ് ആളുകൾക്ക് ഇത്ര മടിയെന്ന് സുജിത്ത് ഭക്തൻ ചോദിച്ചു. സിം കാർഡ് എടുക്കുന്നതുപോലെ ലളിതമായ നടപടിയാണ് ഫാസ്ടാ​ഗ് എടുക്കുന്നത്. ഒരിക്കൽ ഫാസ് ടാ​ഗെടുത്ത് അല്പം പൈസ റീചാർജ് ചെയ്തിട്ടാൽ അതിന് വാലിഡിറ്റി ഇല്ല. നമ്മൾ എപ്പോൾ യാത്ര ചെയ്യുന്നോ അപ്പോൾ മാത്രമേ ആ പണം നഷ്ടമാവുന്നുള്ളൂ എന്നും സുജിത് പറഞ്ഞു.