മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടൂറിസം വകുപ്പിന് കത്ത് നല്‍കി. മന്ത്രിമാരും വി.ഐ.പി.കളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസംവകുപ്പിന്റെതാണ്. മന്ത്രിവാഹനമാണെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുക ടൂറിസം വകുപ്പാണ്. ഇത് സൂചിപ്പിച്ചാണ് കത്ത്

സര്‍ക്കാര്‍വാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കംചെയ്യാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് എത്തിയ മന്ത്രിമാരുടെയും എല്‍.എല്‍.എ.മാരുടെയും വാഹനങ്ങളില്‍ കൂളിങ് പേപ്പറും കര്‍ട്ടനുകളും ഉണ്ടായിരുന്നു. ഇത് ജനപ്രതിനിധികളും മന്ത്രിമാരും നിയമം ലംഘിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് നടപടി