സ്പീഡോ മീറ്റർ വിച്ഛേദിച്ച് കാർ റോഡിൽ ഇറക്കിയ ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി. കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് വാഹനം ഓടിച്ചുകൊണ്ടുപോകുന്നതിനിടെ കായംകുളത്ത് വെച്ചാണ് ഇയാൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത്. മോട്ടോർ വാഹനവകുപ്പിലെ 182 എ വകുപ്പ് പ്രകാരമാണ് പിഴ ചുമത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് നിയമലംഘനം മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ടി.സി.ആർ അഥവാ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ഇല്ലാതെയാണ് ഡീലർ വാഹനമോടിച്ചത്. യഥാർത്ഥ ടി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഒരു ഷോറൂമിൽ നിന്ന് മറ്റൊരു ഷോറൂമിലേക്ക് മാറ്റാൻ പാടില്ലെന്നാണ് ചട്ടം.