ലോകത്തിലെ തന്നെ മുന്‍നിര സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാതാക്കളായ കെ.ടി.എം. നടത്തുന്ന അന്താരാഷ്ട്ര ബൈക്ക് റൈഡിങ്ങ് മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ സന്തോഷത്തിലാണ് മലയാളിയായ കെ.ഡി സോളമൻ. ആലുവയില്‍ താമസക്കുന്ന ഇടുക്കി സ്വദേശിയാണ്  സോളമൻ. 


അള്‍ട്ടിമേറ്റ് ഡ്യൂക്ക് റൈഡര്‍ എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിൽ ഇന്ത്യയില്‍ നിന്ന് സോളമനും ഉത്തരേന്ത്യക്കാരനായ ബെർണാഡും മാത്രമാണ് അവസാനഘട്ടത്തില്‍ പ്രവേശിച്ചിരുന്നത്. ലോകത്താകമാനമുള്ള 1500 റൈഡര്‍മാര്‍ പങ്കെടുത്ത മത്സരത്തില്‍ പത്ത് പേരെയാണ് സംഘാടകര്‍ വിജയികളായി തിരഞ്ഞെടുത്തത്. ഇതിലെ മലയാളി സാന്നിധ്യമാണ് സോളമന്‍.