മാരുതിയുടെ എഞ്ചിൻ വെച്ച് സീപ്ലെയിൻ ഉണ്ടാക്കിയിട്ടുണ്ട് ഷാബെൽ ഡിസൂസ എന്ന കൊച്ചിക്കാരൻ. വിനോദസഞ്ചാരത്തിനായി ഒരു സീ പ്ലെയിൻ നിർമിക്കാമെന്ന ആശയം മകനായ ​ഗോഡ്സേയാണ് ആദ്യം അവതരിപ്പിക്കുന്നത്. കാറിന്റെ എഞ്ചിൻ വെച്ച് സീപ്ലെയിൻ അതുവരെ ആരും ഉണ്ടാക്കിയിരുന്നില്ല. പക്ഷേ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് തെളിയിച്ച് ആദ്യപരീക്ഷണം തന്നെ വിജയകരമായി. വിദേശത്ത് നിന്ന് വരെ ഇപ്പോൾ ഇദ്ദേഹത്തിന് വിളി വരുന്നുണ്ട്. ഇപ്പോൾ മൂന്നാമത്തെ സീപ്ലെയിനിന്റെ പണിപ്പുരയിലാണ് ആശാൻ.